ദില്ലി: കേരള സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ സിൽവര്‍ ലൈൻ അടഞ്ഞ അധ്യായമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും റെയിൽവേ പാസഞ്ചര്‍ കമ്മിറ്റി അധ്യക്ഷനുമായ പി.കെ.കൃഷ്ണദാസ്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചടത്തോളം പദ്ധതി അടഞ്ഞ അധ്യായമാണ്.
സിൽവര്‍ ലൈനിനെക്കുറിച്ച് ഇനി ചര്‍ച്ച നടത്തിയിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. പകരം കേന്ദ്ര സർക്കാർ തരുന്ന ബദൽ പദ്ധതിയിൽ എന്തെങ്കിലും നിര്‍ദ്ദേശം നൽകാനുണ്ടെങ്കിൽ അതിനാണ് കേരളം ശ്രമിക്കേണ്ടതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
രാജിവച്ച മന്ത്രി സജി ചെറിയാൻ്റെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളെ നിലനിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ശ്രമത്തേയും പികെ കൃഷ്ണദാസ് രൂക്ഷമായി വിമര്‍ശിച്ചു. സജി ചെറിയാൻ്റെ പേഴ്സണൽ സ്റ്റാഫിനെ പുനർ നിയമിച്ച നടപടി ധൂർത്താണ്. സാമ്പത്തിക നഷ്ടം വരുത്തുന്ന കാര്യമാണിത്, ഇങ്ങനെയുള്ള വീതം വെപ്പ് നടപടിയിൽ നിന്ന് സര്‍ക്കാര്‍ പിൻമാറണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.