നെയ്‌റോബി: അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ലോങ് ജമ്പില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍. പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ ഷൈലി സിംഗ് വെള്ളി മെഡല്‍ സ്വന്തമാക്കി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇത് മൂന്നാം മെഡലാണ്.
ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റര്‍ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തില്‍ 6.59 ദൂരം പിന്നിട്ടു. 6.60 മീറ്റര്‍ ദൂരവുമായി സ്വീഡന്റെ ജൂനിയര്‍ യൂറോപ്യന്‍ ജേതാവ് മജ അസ്‌കാജ് സ്വര്‍ണം സ്വന്തമാക്കി.
യോഗ്യതാ റൗണ്ടില്‍ 6.40 മീറ്റര്‍ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്. അഞ്ജു ബോബി ഫൗണ്ടേഷനില്‍ റോബര്‍ട്ട് ബോബി ജോര്‍ജ്ജിന് കീഴിലാണ് ഉത്തര്‍പ്രദേശുകാരിയായ ഷൈലി സിംഗിന്റെ പരിശീലനം.