തിരുവനന്തപുരം: സിൽവർലൈൻ ഭാവിയിൽ ഫീഡർ ലൈനായി മാറുമെന്ന് മുൻ റെയിൽവേ ബോർഡ് അംഗം സുബോധ് ജെയിൻ. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിതെന്നും സുബോധ് ജെയിൻ പറഞ്ഞു. സിൽവർലൈൻ സംവാദത്തിൽ സംസാരിക്കവെയായിരുന്നു സുബോധ് ജെയിന്റെ പരാമർശം. സിൽവർലൈനിന് വേണ്ടിയെടുക്കുന്ന വായ്പയിൽ ആശങ്കവേണ്ടെന്നും കേരളം തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണെന്നും സുബോധ് ജെയിൻ പറഞ്ഞു. ഭാവിയിലേക്കുള്ള പദ്ധതിയാണ് സിൽവർലൈനെന്നും സുബോധ് ജെയിൻ ചൂണ്ടിക്കാട്ടി.
അതേസമയം, സിൽവർലൈനിന് പകരം പാതയിരട്ടിപ്പിക്കലും, റെയിൽവേ വികസനവുമാണ് വേണ്ടതെന്നും ആർവിജി മേനോൻ പറഞ്ഞു.കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആർവിജി മേനോൻ ചൂണ്ടിക്കാട്ടി. സർക്കാർ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിലായിരുന്നു ആർവിജി മേനോന്റെ പരാമർശം. റെയിൽ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആർവിജി മേനോൻ പറഞ്ഞു.