ഹരാരെ: സിംബാബ്‌വെയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും ഭരണപ്പാര്‍ട്ടിയായ സാനു-പി.എഫ്. നേതാവുമായ എമേഴ്‌സണ്‍ മുനാന്‍ ഗാഗ്‌വയെ പിന്തുണയ്ക്കില്ലെന്ന് മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ.
താന്‍ സ്ഥാപിച്ച പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയയാള്‍ക്ക് വോട്ടുചെയ്യാനാവില്ലെന്നും, മറ്റ് സ്ഥാനാര്‍ഥികളിലൊരാള്‍ക്ക് വോട്ടുചെയ്യുമെന്നും പത്രസമ്മേളനത്തില്‍ മുഗാബെ വ്യക്തമാക്കി.
38 വര്‍ഷം ഏകാധിപത്യ ഭരണം നടത്തിയ റോബര്‍ട്ട് മുഗാബെയെ പുറത്താക്കിയതിനുശേഷമുള്ള ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. മുനാന്‍ ഗാഗ്‌വ അടക്കം 23 സ്ഥാനാര്‍ഥികളാണ് സിംബാബ്വെയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
മുനാന്‍ ഗാഗ്‌വയുടെ മുഖ്യ എതിരാളി മൂവ്‌മെന്റ് ഡെമോക്രാറ്റിക് ചെയ്ഞ്ച് പാര്‍ട്ടിയിലെ ചമിസയാണ്. പാര്‍ലമെന്റ്, പ്രാദേശിക തെരഞ്ഞെടുപ്പുകളും തിങ്കളാഴ്ച നടക്കുന്നുണ്ട്.