പിണക്കങ്ങളും ഗോസിപ്പുകളും പതിവാണെങ്കിലും നയന്താരചിമ്പു കെമിസ്ട്രി ഒന്ന് വേറെത്തന്നെയാണ്. ഒരിടവേളക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്ന തമിഴ് ചിത്രം ‘ഇതു നമ്മ ആളു’ മെയ് 20ന് തിയ്യറ്ററുകളെത്തും. പാണ്ഡ്യരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നയന്‍ താരയെ കൂടാതെ ആന്‍ഡ്രിയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യുവന് ശങ്കര്‍ രാജയും ഒരു ഗാനം പാടിയിട്ടുണ്ട്. ‘മായ’, ‘നാനും റൗഡി താന്‍’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര എത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.