ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ഒന്നാം സീഡും ഫ്രഞ്ച് ഓപ്പണ്‍ ജേത്രിയുമായ സിമോണ ഹാലെപ്പ് പുറത്തായി. തായ്വാനില് നിന്നുള്ള സീഡില്ലാ താരം ഹേയ്ഷ് ആണ് ഒന്നാം സീഡായ സിമോണയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തകര്‍ത്തത്.
ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു ഹാലെപ്പിന്റെ തോല്‍വി. ഇതോടെ ആദ്യ പത്ത് സീഡുകളില്‍ അവശേഷിക്കുന്നത് ഏഴാം സീഡ് പ്ലിസ്ക്കോവ മാത്രമാണ്. ഇത് വിംബിള്‍ഡണ്‍ റെക്കോര്‍ഡ് കൂടിയാണ്.