തമിഴ് നാട്ടിലെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ചിമ്പുവിന്റെ പുതിയ ചിത്രത്തിന് പ്രത്യേകതകൾ പലതാണ്.
ചിമ്പുവിന്റെ പിതാവും നടനുമായ ടിആര്‍ രാജേന്ദ്രനുമൊത്ത് വരുന്ന ‘കെട്ടവന്‍ കെട്ടിടില്‍ കിട്ടിടും രാജയോഗം’ എന്ന പുതിയ ചിത്രത്തിലാണ് ഈ പ്രത്യേകതകള്‍.
ചിത്രത്തില്‍ പാട്ടുകളും ഇന്റര്‍വെല്ലും ഉണ്ടാവില്ല. ചിമ്പു തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്. ‘ഡ്രിങ്ക്സും പോപ് കോണും നേരത്തെ തന്നെ കരുതിവെച്ചോ. ഇത് വരെ കാണാത്തതിന് കാഴ്ചക്കാരാവു’ എന്നാണ് ട്വീറ്റ്.
ചിമ്പു തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. യുവന്‍ശങ്കര്‍ രാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രം സെപ്തംബറില്‍ പുറത്തിങ്ങുമെന്നാണ് കരുതുന്നത്.