Sindh becomes first Pak province to adopt Hindu Marriage Bill

ഇസ്ലമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു വിവാഹങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി. ഹിന്ദു വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്ന പാകിസ്താനിലെ ആദ്യ പ്രവിശ്യയാണ് സിന്ധ്. പുതിയ നിയമം അനുസരിച്ച് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാം.

എന്നാല്‍ ഭര്‍ത്താവോ ഭാര്യയോ മതം മാറിയാല്‍ വിവാഹം റദ്ദാക്കപ്പെടുമെന്ന നിയമത്തിലെ വ്യവസ്ഥ വിവാദമായി. വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിക്കാത്തതിനാല്‍ പാകിസ്താനിലെ ഹിന്ദു ദമ്പതികള്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇവിടുത്തെ ജനസംഖ്യയില്‍ 2 ശതമാനത്തിലധികം ഹിന്ദുമത വിഭാഗത്തില്‍ പെടുന്നവരാണ്.

പാകിസ്താന്‍ ദേശീയ അസംബ്ലിയിലും ഹിന്ദു വിവാഹത്തിന് അനുമതി നല്‍കുന്ന നിയമം പാസാക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Top