ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഒളിമ്പിക് സില്‍വര്‍ മെഡല്‍ ജേതാവ് പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ അയ ഒഹോറിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 21-14.
ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിന്റെ 23ാം പിറന്നാള്‍ കൂടിയാണിന്ന്. കഴിഞ്ഞയാഴ്ച നടന്ന മലേഷ്യന്‍ ഓപ്പണില്‍ സെമി ഫൈനല്‍ വരെ താരം എത്തിയിരുന്നു.
പ്രണോയ്, സൈന നെഹ്വാള്, സമീര്‍ വര്‍മ എന്നിവരാണ് ഇനി മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങള്‍.