ഇടുക്കി: ഇടുക്കി പണിക്കന്‍കുടി കൊലപാതക കേസിലെ പ്രതി ബിനോയിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയല്‍വാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയില്‍ വച്ച് പൊലീസ് പിടിയിലായത്.
തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ ഉടന്‍ തന്നെ കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു. പണിക്കന്‍കുടി സ്വദേശി ബിനോയിയെ പെരുഞ്ചാംകുട്ടി വനത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.