ഡെറാഡൂണ്‍: ഉത്താരാഖണ്ഡില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ആലപിക്കണമെന്നു വിദ്യാഭ്യാസമന്ത്രി ധാന്‍ സിംഗ് റാവത് .
അല്ലാത്തവര്‍ക്ക് ഇവിടെ ജീവിക്കാനാവില്ലെന്നും റാവത് അറിയിച്ചു.കൂടാതെ ഉത്തരാഖണ്ഡിലെ സ്‌കൂളുകളിലും കോളേജിലും ദേശീയ ഗീതം നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
റൂര്‍ക്കി കോളേജില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയഗാനവും ദേശീയ ഗീതവും വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചതായും പറഞ്ഞു.
ദേശീയ ഗാനം രാവിലെയും ദേശീയ ഗീതം വൈകുന്നേരവും ആലപിക്കണമെന്നാണ് നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗീതം എന്നതു ഭരണഘടനയില്‍ ഉള്‍പ്പെടുന്ന കാര്യമല്ലെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 51 എ (എ) വകുപ്പില്‍ പരാമര്‍ശിക്കപ്പെടുന്നത് ദേശീയ ഗാനവും ദേശീയ പതാകയും മാത്രമാണെന്നും ദേശീയ ഗീതം ആ വകുപ്പില്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.