സിംഗപ്പൂർ: പുതിയ കൊവിഡ് വൈറസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സിംഗപ്പൂർ സ്കൂളുകൾ അടച്ചിടും. ബുധനാഴ്ച മുതലാണ് രാജ്യത്തെ സ്കൂളുകൾ അടച്ചിടുകയെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളിൽ കൂടുതലായി ബാധിക്കുന്ന കൊവിഡ് വകഭേധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിനെത്തുടർന്ന് സിംഗപ്പൂർ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ വാർത്താ സമ്മേളത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുകയാണെന്ന് അധികൃതർ അറിയിച്ചത്. പ്രൈമറി സ്കൂളുകൾ, സെക്കൻഡറി സ്കൂളുകൾ എന്നിവയ്ക്ക് പുറമെ ജൂനിയർ കോളേജുകളും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറും. ബുധനാഴ്ച മുതൽ മെയ് 28വരെയും ഈ രീതിയിലാകും ഇനി ക്ലാസുകൾ നടക്കുക.