സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ കിഡാംബി ശ്രീകാന്തിനെ പരാജയപ്പെടുത്തി സായി പ്രണീത് കിരീടം നേടി.
മൂന്നു സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിലാണ് കെ. ശ്രീകാന്തിനെ സായി പ്രണീത് വീഴ്ത്തിയത്. സ്‌കോര്‍: 17-21, 21-17, 21-12.
ആദ്യ സെറ്റ് ശ്രീകാന്ത് നേടിയെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയാണ് പ്രണീത് കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ സെറ്റില്‍ തുടക്കംമുതല്‍ ശ്രീകാന്തിന്റെ മുന്നേറ്റമായിരുന്നു. 19 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ പ്രണീതിനെ പിന്നിലാക്കി ശ്രീകാന്ത് സെറ്റ് കരസ്ഥമാക്കി. രണ്ടാം സെറ്റിലും തുടക്കത്തില്‍ ശ്രീകാന്ത് മുന്നേറി. എന്നാല്‍ പ്രണീത് പതുക്കെ മത്സരത്തിലേക്ക് തിരിച്ചെത്തി.
72 എന്ന നിലയില്‍ നിന്നും പ്രണീത് ലീഡ് സ്വന്തമാക്കി (10-11). പിന്നീട് ലീഡ് നഷ്ടപ്പെടാതെ മുന്നേറിയ പ്രണീത് സെറ്റ് സ്വന്തമാക്കുകയായിരുന്നു.