വാഷിങ്ങ്ടണ്‍: സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയം കിം- ട്രംപ് ഉച്ചകോടി. സോഷ്യല്‍ മീഡിയയിലെ ട്വീറ്ററിലാണ് ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും കിം- ട്രംപ് ഉച്ചകോടിയെക്കുറിച്ച് ട്വീറ്റുകള്‍ പങ്കു വെയ്ക്കുന്നത്. വളരെ പ്രതീക്ഷയോടെയാണ് കിം- ട്രംപ് ഉച്ചകോടിയെ ജനങ്ങള്‍ വരവേല്‍ക്കുന്നത്. ട്രംപിനെയും കിമ്മിനെയും പ്രശംസിച്ചും, ആശംസകള്‍ അര്‍പ്പിച്ചും,രൂക്ഷമായി വിമര്‍ശിച്ചുമാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.
When I joked that Trump asked Kanye West to the North Korean summit because he'd heard Kim Jung Un loves American basketball, I didn't think Trump was actually going to send Dennis Rodman. Like, actually send him. Now, that's the real joke.
— George Takei (@GeorgeTakei) June 10, 2018
ആദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും കൂടിക്കാഴ്ച നടത്തുന്നത്. ലോകനേതാക്കളായ രണ്ടുപേരും,ആണവായുധം കൈവശം വച്ചിരിക്കുന്ന ശക്തന്മാര്‍- വിശേഷണങ്ങള്‍ നിരവധിയാണ്. രണ്ടു പേരുടെയും കൂടിക്കാഴ്ചയ്ക്കായി കാതോര്‍ത്തിരിക്കുകയാണ് ലോകജനതയും. ഈ ചര്‍ച്ച തന്നെ അപ്രതീക്ഷിതവും, ചരിത്രമാണ്.
hopefully Kim will be successful in asking America to be a peaceful nation and give up nuclear weapons #KimJongUn #kimtrumpsummit
— Kora Reddy (@paststat) June 10, 2018
ഡോണാള്‍ഡ് ട്രംപും കിം ജോംങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് (സിംഗപ്പൂര്‍
സമയം രാവിലെ ഒന്‍പത്)ആണ് ഉച്ചകോടി നടക്കുന്നത്. ഡോണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും സിംഗപൂരിലെ ഹോട്ടലുകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ തുടരുകയാണ്.
Doesn’t all the attention #KimJongUn is getting from @realDonaldTrump just tell other dictators to get nukes as soon as possible, to get their own version of the #KimTrumpSummit?
— Matthew Hooton (@MatthewHootonNZ) June 11, 2018
ശാശ്വത സമാധാനമാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്തരകൊറിയയും യുഎസും വ്യക്തമാക്കിയിട്ടുണ്ട്. സങ്കീര്‍ണമായ അനേകം ചോദ്യങ്ങള്‍ക്ക് സിംഗപൂരില്‍ നാളെ ഉത്തരമുണ്ടാകാനിടയില്ല. എന്നാല്‍ ലോകം കാത്തിരിക്കുകയാണ് നാളെ ഒരു തീരുമാനത്തിനായി.