സിംഗപ്പൂര്‍ : ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ സിംഗപ്പൂരിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്.
Dennis Rodman is in the building. The former NBA Star is in Singapore for the #TrumpKimSummit pic.twitter.com/Y8djfw8M3e
— MatthewMohanCNA (@matts_mo) June 12, 2018
റോഡ്മാനു ട്രംപുമായും കിമ്മുമായും അടുത്ത സൗഹൃദമാണുള്ളത്. റോഡ്മാന്‍ പലതവണ ഉത്തരകൊറിയ സന്ദര്‍ശിച്ചിട്ടുണ്ട്. ചരിത്രപരമായ കൂടിക്കാഴ്ചയുടെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും റോഡ്മാന്‍ പറഞ്ഞു.’യുദ്ധത്തെക്കുറിച്ച് സമാധാനത്തെക്കുറിച്ചും ഇപ്പോള്‍ സംസാരിക്കാനാവില്ല, ആദ്യം പരസ്പരം വിശ്വസിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.