കിം ജോങ് ഉന്‍ ഞായറാഴ്ച സിംഗപ്പൂരിലെ ചാംങ്ങി എയര്‍പോര്‍ട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്

kim-jong-un

സിംഗപ്പൂര്‍: യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ നേതാവും തമ്മിലുള്ള ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂര്‍ ഒരുങ്ങുന്നു. സെന്റോസ ദ്വീപിലെ കാംപെല്ല ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഞായറാഴ്ച സിംഗപ്പൂരിലെ ചാംങ്ങി എയര്‍പോര്‍ട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്.

ജൂണ്‍ 12 ന് ചൊവ്വാഴ്ച 9മണിക്കാണ് ആദ്യകൂടിക്കാഴ്ച നടക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറാ സാന്‍േഴ്‌സ് പറഞ്ഞു. ട്രംപിന്റെയും കിമ്മിന്റെയും കൂടെ യാത്ര ചെയ്യുന്ന പ്രതിനിധികളുടെ യാത്രാവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഉച്ചകോടിയ്ക്ക് വേണ്ടി സിവില്‍ ഏവീയേഷന്‍ അതോറിറ്റി കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്.

singapore-airport-1

സിംഗപ്പൂര്‍ ചാംങ്ങി എയര്‍പോര്‍ട്ടിലേക്ക് വരുന്ന എല്ലാ വിമാനങ്ങളുടെയും വേഗത കുറയ്ക്കുകയും, റണ്‍വേ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് വ്യോമയാന അതോറിറ്റി വ്യക്തമാക്കി. ദേശീയസുരക്ഷാകാരണങ്ങളാലാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.

singapore-2

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ സിംഗപ്പൂരില്‍ 10,11,12, 13 ദിവസങ്ങളില്‍ ചില ഭാഗങ്ങളില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഐസിഎഒയും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും വ്യക്തമാക്കി.

Top