വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിംങ്‌ജോങും തമ്മിലുള്ള സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ചൈനയുടെ പ്രത്യേക ക്ഷണപ്രകാരം
ബെയ്ജിംങ്ങിലേക്ക് യാത്ര തിരിക്കും. ജൂണ്‍ 12 ന് നടക്കുന്ന സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ട്രംപിനോടൊപ്പം പങ്കെടുത്തതിന് ശേഷം, 13 മുതല്‍ 14 വരെ സോളിന്‍ സന്ദര്‍ശിക്കുമെന്നും പോംപിയോ പറഞ്ഞു.
ജൂണ്‍ 14 ന് ബെയ്ജിംങ്ങില്‍ സന്ദര്‍ശനം നടത്തുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്യുമെന്ന് പോംപിയോ വ്യക്തമാക്കി. രാജ്യങ്ങളെ ബാധിക്കുന്ന ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താനാണ് ചൈനയില്‍ സന്ദര്‍ശനം നടത്തുന്നത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ഉത്തര കൊറിയന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.