ട്രംപ്- കിം ഉച്ചകോടി: യു എസ് പ്രസിഡന്റ് ഇന്ന് സിംഗപ്പൂരിലെത്തും

trump1

സിംഗപ്പൂർ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് വൈകുന്നേരം സിംഗപ്പൂരിലെത്തിച്ചേരും. ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നും പ്രതിനിധികളും രാവിലെ തന്നെ സിംഗപ്പൂരിലെത്തിയിരുന്നു. വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ കിമ്മിനെ നേരിട്ടെത്തി സ്വീകരിച്ചു.

ടാഗ്ലീനിലെ സെന്റ് റെഗീസ് ഹോട്ടലിൽ കിമ്മും,ഷാംങ്ഗ്രീലാ ഹോട്ടലിൽ ട്രംപുമാണ് താമസിക്കുന്നത്. സെന്റോസ, ടാഗ്ലീൻ പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് സിംഗപ്പൂർ പൊലീസ് ഏർപ്പാടാക്കിയിരിക്കുന്നത്.

കാനഡയിലെ ജി 7 ഉച്ചകോടിയിൽ നിന്ന് നേരിട്ടാണ് ട്രംപ് സിംഗപ്പൂരിലേക്ക് വരുന്നതെന്ന് പ്രസ്സ് സെക്രട്ടറി അറിയിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി സിംഗപ്പൂർ പ്രധാനമന്ത്രിയുമായി ട്രംപും, കിമ്മും കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയോട് അനുബന്ധിച്ച് സിംഗപ്പൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ട്രംപ്- ഉൻ ഉച്ചകോടി റിപ്പോർട്ട് ചെയ്യാനായി 2,500 മാധ്യമ പ്രവർത്തകരാണ് സിംഗപ്പൂരിലെത്തിയിരിക്കുന്നത്.

Top