ട്രംപ് – കിം കൂടിക്കാഴ്ച നാളെ; രണ്ട് നേതാക്കന്മാരും സിംഗപ്പൂരിലെത്തി

kim-and-trumphhhhhhhh

സിംഗപ്പൂര്‍: യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് (സിങ്കപ്പൂര്‍ സമയം രാവിലെ ഒന്‍പത്)ആണ് ഉച്ചകോടി നടക്കുന്നത്. ആദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും കൂടിക്കാഴ്ച നടത്തുന്നത്.

trump-vivian

ഉച്ചകോടിയുടെ അജണ്ട ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സമാധാനവും ഉത്തരകൊറിയന്‍ ആണവ നിരായുധീകരണവുമാകും പ്രധാന ചര്‍ച്ചാവിഷയങ്ങളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

KIM-VIVIN-A
ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും സിംഗപ്പൂരിലെത്തിയിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലെ മധ്യസ്ഥന്റെ റോളിലാണ് ദക്ഷിണകൊറിയന്‍ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ സിംഗപ്പൂരിലെത്തിയത് 2500ലേറെ മാധ്യമപ്രവര്‍ത്തകരാണ്. ഏകദേശം രണ്ട് കോടി യുഎസ് ഡോളറാണ് (ഏകദേശം നൂറ്റി മുപ്പത്തി അഞ്ച് കോടി രൂപ)ഉച്ചകോടിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മുഴുവന്‍ ചെലവും സിംഗപ്പൂര്‍ ഭരണകൂടം വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചരിത്രമാകുന്ന സംഗമത്തിന് ഇത്രയും തുക ചെലവഴിക്കുന്നത് അഭിമാനത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സിംഗപ്പൂര്‍ പൊലീസിനും സൈന്യത്തിനും പുറമെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരും കിം ജോങ് ഉന്നിന്റെ അംഗരക്ഷകരും സുരക്ഷയ്ക്കുണ്ട്.

Top