സിംഗപ്പൂര്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നേ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹെസിന്‍ ലൂംഗുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ഇരു നേതാക്കളും തമ്മില്‍ കണ്ടത്.
യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്ക്ബി എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ട്രംപിനും പ്രതിനിധികള്‍ക്കും ലഞ്ച് ഒരുക്കിയിരുന്നു.
ഡോണാള്‍ഡ് ട്രംപും കിം ജോംങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് (സിങ്കപ്പൂര്‍ സമയം രാവിലെ ഒന്‍പത്)ആണ് ഉച്ചകോടി നടക്കുന്നത്.
ആദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും കൂടിക്കാഴ്ച നടത്തുന്നത്.