സിംഗപ്പൂര്‍: സെന്റോസയില്‍ നടക്കുന്ന ട്രംപ് – കിം ഉച്ചകോടി ബിസ്സിനസിനെ ബാധിക്കില്ലെന്ന് സിംഗപ്പൂര്‍ ഐ ഫ്‌ളൈ സ്ഥാപകനും സിഇഒയുമായ ലോറന്‍സ് കോ പറഞ്ഞു. സെന്റോസയിലെ കാംപെല്ലയിലാണ് കിം- ട്രംപ് ഉച്ചകോടി നടക്കുന്നതെന്നും ബീച്ചിനടുത്തുള്ള സ്ഥാപനങ്ങളില്‍ ബിസിനസ് പ്രശ്‌നങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആള്‍ക്കാര്‍ സെന്റോസ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, സാധാരണ ജനങ്ങള്‍ മാത്രമാണ് സെന്റോസയില്‍ വരാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90 ശതമാനം സ്ഥിരം ഉപഭോക്താക്കളാണ് സെന്റോസയില്‍ വരുന്നതെന്നും, സെന്റോസയില്‍ വന്‍ സുരക്ഷ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കളോട് നേരത്തെ വരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാംപെല്ല ഹോട്ടല്‍ ഉള്‍പ്പെടുന്ന പ്രത്യേക മേഖല സുരക്ഷിത മേഖലയായി പരിഗണിച്ചിട്ടുണ്ട്. 12 ന് നടക്കുന്ന ഉച്ചകോടിക്ക് കനത്ത സുരക്ഷയാണ് സിംഗപ്പൂര്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ആയുധങ്ങള്‍, ഉച്ചഭക്ഷണം, ശബ്ദ സംവിധാനം, ബാനര്‍ എന്നിവയെല്ലാം സുരക്ഷിത മേഖലയില്‍ നിയന്ത്രിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ പ്രധാന ദ്വീപായ സെന്റോസയിലെ കാംപെല്ലയിലാണ് കൂടിക്കാഴ്ച നടക്കുന്നത്.