സിംഗപ്പൂർ: ലോകത്തിൽ വാഹനങ്ങൾ വാങ്ങുന്നതിന് ഏറ്റവും ചെലവേറിയ സ്ഥലങ്ങളിൽ ഒന്നാണ് സിംഗപ്പൂർ.
അടുത്ത വർഷം പൊതുനിരത്തുകളിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ് രാജ്യം.
പൊതുഗതാഗതം വികസിപ്പിക്കുക, മലിനീകരണം കുറയ്ക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
കാറുകളുടെയും മോട്ടോർസൈക്കിൾസിൻറെയും വളർച്ചാ നിരക്ക് ഫെബ്രുവരിയിൽ 0.25ൽ നിന്ന് പൂജ്യത്തിലേക്ക് കുറയ്ക്കുമെന്ന് ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എൽടിഎ) പറഞ്ഞു.
2016 അവസാനത്തിൽ സിംഗപ്പൂരിൽ 600,000 സ്വകാര്യ കാറുകൾ ഉണ്ടായിരുന്നു.
കാറുകൾ പിൻവലിക്കാൻ സമയ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ ബസ്സുകളും,ഗുഡ്സ് വാഹനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമല്ല.
സിംഗപ്പൂരിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 12% ഇതിനകം റോഡുകൾ നിർമ്മിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും, ഇനി വികസനത്തിന് പരിമിതമായ സ്ഥലം മാത്രമേയുള്ളുവെന്നും ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യകത്മാക്കി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 28 ബില്യൻ ഡോളറാണ് പൊതു ഗതാഗത വികസനത്തിനായി സിംഗപ്പൂർ സർക്കാർ ചിലവിടുന്നത്.
റിപ്പോർട്ട് : രേഷ്മ പി.എം