സിംഗപ്പൂര്‍ സിറ്റി: കൊറോണ വൈറസ് ഓരോ ദിവസവും ലോകരാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇപ്പോഴിതാ സിംഗപ്പൂരിലും കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് മാത്രം രണ്ട് മരണമാണ് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 75 വയസുകാരിയായ വൃദ്ധയും 64 വയസുകാരനായ വയോധികനുമാണ് മരിച്ചതെന്നും ഇവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നവെന്നും സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്തോനേഷ്യയില്‍ നിന്നും രോഗം പിടിപെട്ട വയോധികന് ന്യൂമോണിയയും പിടിപെട്ടിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. 385 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 131 പേര്‍ രോഗമുക്തരായി.
കൊറോണയെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് മരണം റിപ്പോര്‍ട്ട്
ചെയ്തത്.