മുംബൈ: ഗായകന് അദ്നാന് സാമിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അമിതാഭ് ബച്ചന്റെ മൈക്രോബ്ലോഗിങ് പേജ് ഹാക്ക് ചെയ്ത അയ്യില്‍ദിസ് ടിം തന്നെയാണ് ചൊവ്വാഴ്ച അദ്നാന് സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തത്.
അദ്നാന് സാമിയുടെ ചിത്രത്തിന് പകരം പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രം പ്രൊഫൈല്‍ ആക്കി. ബയോ ആയി അയ്യില്‍ദിസ് ടിം പാക്കിസ്ഥാനെ സ്നേഹിക്കുന്നു ട്വീറ്റുകളും പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാക്കിസ്ഥാനി, തുര്‍ക്കിഷ് പതാകകളും പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുന്‍പ് പാക് പാസ്പോര്‍ട്ട് കൈവശം വച്ചിരുന്ന അദ്നാന് സാമി 2015 ലാണ് ഇന്ത്യന്‍ പൗരത്വം നേടിയത്.
അയ്യില്‍ദിസ് ടിം ഹാക്ക് ചെയ്ത അമിതാബച്ചന്റേയും അദ്നാന് സാമിയുടെയും അക്കൗണ്ടുകളില്‍ കവര്‍ ചിത്രമായി നല്‍കിയിരിക്കുന്നത് ഒരേ ചിത്രമാണ്. ഐല്‍ദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവര്‍ ചിത്രമായി നല്‍കിയിയത്.
ഐസ്ലന്റില് തുര്‍ക്കിഷ് ഫുട്ബോളര്‍മാര്‍ നേരിട്ട അപമാനത്തിനുള്ള മറുപടിയാണിതെന്നും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നുമുള്ള മറ്റൊരു ട്വീറ്റും രേഖപ്പെടുത്തിയിരുന്നു.