ലോകമെമ്പാടുമുള്ള ആരാധകരുള്ള ഞെട്ടിച്ച് തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോമാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ച് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. മുഖത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോയെന്നും വലത്തെ കണ്ണ് ചിമനോ അനക്കാനോ പറ്റുന്നില്ലെന്നും ജസ്റ്റിൻ പറഞ്ഞു.
അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും ജസ്റ്റിന്‍ വ്യക്തമാക്കി. 28 വയസ്സാണ് ജസ്റ്റിന്റെ പ്രായം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായപ്രകാരം മുഖത്ത് പക്ഷാഘാതമോ പുറം ചെവിയില്‍ ചുണങ്ങോ ഉണ്ടാക്കുന്ന അപൂര്‍വവും ഗുരുതരവുമായ രോഗാവസ്ഥയാണ് റാംസെ ഹണ്ട് സിൻഡ്രോം.
വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് ആര്‍എച്ച്‌എസ് ഉണ്ടാക്കുന്നത്. ചിക്കന്‍പോക്‌സിനും ഷിംഗിള്‍സിനും കാരണമാകുന്ന വൈറസാണിത്. മുഖത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്ന നാഡിയെയാണ് ഈ വൈറസ് ബാധിക്കുന്നത്. ഈ രോഗം മൂലം ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതിനും കാരണമാകും.