ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരം

കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരം. അനുഷ ശ്രീനിവാസ അയ്യര്‍ എന്ന വക്താവാണ് ഇക്കാര്യം അറിയിച്ചത്. ‘ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയാല്‍ വീട്ടിലേക്ക് മടങ്ങാനാകും’ എന്നാണ് അനുഷ ശ്രീനിവാസ പറഞ്ഞത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ലത മങ്കേഷ്‌കറിന്റെ നില മോശമായെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. അത് വാസ്തവ വിരുദ്ധമാണെന്ന് അനുഷ വ്യക്തമാക്കിയിരുന്നു. ജനുവരി 11നായിരുന്നു കൊവിഡ് ബാധയെ തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പ്രായം കണക്കിലെടുത്താണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നും കുടുബം പറഞ്ഞിരുന്നു.

Top