ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ വിവാഹിതനായി. പാട്ടിലൂടെ അഭിനയരംഗത്തേക്കും സിദ്ധാര്‍ത്ഥ് ചുവടുവച്ചിരുന്നു. സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി പാലവ് ആണ് വധു. സിദ്ധാര്‍ത്ഥ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു വിവാഹത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള വാര്‍ത്ത സിദ്ധാര്‍ത്ഥ് പങ്കുവച്ചത്.
‘എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടേതാണ് എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ ക്രൈം ‘- സിദ്ധാര്‍ത്ഥ് കുറിച്ചു.
https://www.instagram.com/p/B6XYGexp7DA/?utm_source=ig_web_copy_link
തുടര്‍ന്ന് താരത്തിന് വിവാഹ ആശംസ നേര്‍ന്ന് സിനിമാലോകത്തുനിന്നുള്ളവരും ആരാധകരും എത്തി. മ്യൂസിക്കല്‍ ബാൻഡ് തൈക്കുടം ബ്രിഡ്ജിലൂടെയാണ് സിദ്ധാര്‍ത്തിനെ ഏവര്‍ക്കും സുപരിചിതമായത്. തുടര്‍ന്ന് പത്തോളം സിനിമകളിലും താരം അഭിയിച്ചിട്ടുണ്ട്.