സത്യഭാമയുടെ അതിനീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവേണ്ടതുണ്ട്; സിതാര

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ അധിക്ഷേപത്തില്‍ പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാര്‍. സത്യഭാമയുടെ വാക്കുകള്‍ ഒരു ഓര്‍മപ്പെടുത്തലാണെന്നും തെറ്റുപറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര സാമൂഹികമാധ്യമത്തി ല്‍ കുറിച്ചു.

ശ്രീമതി സത്യഭാമയുടെ അതിനീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവേണ്ടതുണ്ട് തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും, ഇനി മനസ്സിലായാല്‍ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാന്‍ തയ്യാറാവാത്തതും !

മറ്റൊന്നുകൂടെ കൂട്ടി ചേര്‍ക്കേണ്ടതുണ്ട്… ‘ നല്ല വെളുത്ത സുന്ദരിക്കുട്ടി’, ‘ഒരു കറുത്ത് തടിച്ച സാധനം ”, ‘ ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട് ‘ , ‘കല്യാണപെണ്ണിന് നല്ല നിറം! ചെക്കനെ പോലെയല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന കൊച്ചിന് ചിലപ്പോ വെളുപ്പ് കിട്ടും ‘, അങ്ങനെ അങ്ങനെ നിരുപദ്രവകരം എന്നും, തമാശയെന്നും കരുതി പലരും പറയുന്ന അശ്രദ്ധമായ അനവധി നിരവധി വാചകങ്ങള്‍ നിങ്ങളുടെ ഉള്ളിലും ഉണ്ടോ, അത്തരം പ്രസ്താവനകളെ നിങ്ങളും ചിരിച്ച് തള്ളാറുണ്ടോ? ഇങ്ങനെ ആത്മപരിശോധനക്കുള്ള ഒരവസരം കൂടെയാണ് സത്യഭാമ ടീച്ചറുടെ ആക്രോശം! -സിതാര സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

Top