ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. ലോകം മുഴുവന്‍ ഒരു സൂക്ഷ്മാണുവിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യാന്‍ സാധിത്തുന്നത്.
ഇപോള്‍ അവിടത്തുകാരോട് കാണിക്കുന്നത് ക്രൂരതയാണ്. കരയെന്നാല്‍ അവര്‍ക്ക് കേരളമാണെന്നും ഒപ്പം നില്‍ക്കണമെന്നും സിത്താര കൃഷ്ണകുമാര്‍ പറയുന്നു.
സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ്
ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി. ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല. കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും.
കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്. ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും.
ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്. ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു.
ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി സിത്താര കൃഷ്ണകുമാര്‍.