കോട്ടയം: ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. തൃശ്ശൂര്‍ പുതിയങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. വിവാഹം മാര്‍ച്ച് 29ന് നടത്താനാണ് ഇരു വീട്ടുകാരുടേയും തീരുമാനം. പൊതുപരിപാടിക്കിടെ വിജയ ലക്ഷ്മി തന്നെയാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ഏവരുടെയും ശ്രദ്ധ നേടിയ താരമാണ് വിജയലക്ഷ്മി. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
പരിപാടിക്കിടെ മമ്മൂട്ടിയില്‍ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം ഓസ്‌കാര്‍, ഭാരത രത്‌ന പുരസ്‌കാരങ്ങളെപ്പോലെയാണ് ഇതിനെ കാണുന്നതെന്ന് വിജയലക്ഷ്മി പറഞ്ഞു.
വിജയലക്ഷ്മിയുടെ വീട്ടുകാര്‍ നല്‍കിയ പത്ര പരസ്യം കണ്ട് വന്ന ആലോചന ഇരു വീട്ടുകാരും ചേര്‍ന്ന് ഡിസംബര്‍ 13ന് ഉറപ്പിക്കും. ഒരുപാട് നാളത്തെ പ്രാര്‍ത്ഥനയുടെ പൂര്‍ത്തീകരണമാണ് ഈ നല്ല നിമിഷമെന്ന് വിജയലക്ഷ്മി പറഞ്ഞു.