സിംഗു അതിര്‍ത്തി പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കേണ്ടതില്ല; കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം തുടരുന്ന സിംഗു അതിര്‍ത്തിയിലെ ദേശീയപാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കര്‍ഷക സംഘടനകള്‍ ബഹിഷ്‌കരിച്ചു. ഉന്നതാധികാര സമിതിയുമായി ചര്‍ച്ച നടത്താനുള്ള ഹരിയാന സര്‍ക്കാരിന്റെ ക്ഷണം സംയുക്ത കിസാന്‍ മോര്‍ച്ച നിരസിച്ചു.

ഡല്‍ഹിയിലെയും ഹരിയാനയിലെയും പൊലീസാണ് റോഡുകള്‍ അടച്ചിട്ടിരിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. പ്രദേശവാസികളുടെ സഞ്ചാരത്തിനായി റോഡുകളുടെ ഒരു വശം നേരത്തെ തന്നെ കര്‍ഷകര്‍ തുറന്ന് കൊടുത്തിരുന്നു. ജനത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ഗതാഗത സൗകര്യമുണ്ടെന്നും കര്‍ഷക നേതാക്കള്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 27നാണ് ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചത്.

 

Top