ഏക സിവില്‍കോഡ്; ആശങ്ക എന്തിനെന്ന് മനസിലാകുന്നിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

 

തിരുവനന്തപുരം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് എന്തിനാണ് ആശങ്ക എന്ന് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവില്‍ കോഡ് എതിര്‍ക്കില്ല. മുസ്ലീം സമുദായത്തിന്റെ ആശങ്കകള്‍ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണം. ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടാകും എന്ന സി പി എം കോണ്‍ഗ്രസ് പ്രചരണം അവസാനിപ്പിക്കണം. ഏക സിവില്‍ കോഡ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വം അധോലോക സംഘങ്ങളെ പോലായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടിലെ നിയമങ്ങള്‍ക്ക് നേതാക്കള്‍ അല്‍പം പോലും വില കല്‍പ്പിക്കുന്നില്ല. ജി ശക്തിധരന്‍ ഉന്നയിച്ച ആരോപണം ഗുരുതരമാണ്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകണമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top