കെഎസ്‌ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഇന്നുമുതല്‍ നിലവില്‍ വരും

ksrtc

തിരുവനന്തപുരം : ഡീസല്‍ വില വര്‍ദ്ധനവ് കാരണം കെ എസ് ആര്‍ ടി സി ഓര്‍ഡിനറി സര്‍വ്വീസുകളെല്ലാം സിംഗിള്‍ ഡ്യൂട്ടികളാക്കുന്ന സമ്പ്രദായം ഇന്നുമുതല്‍ നിലവില്‍ വരും.

നാല് മാസങ്ങള്‍ക്ക് മുമ്പ് ഡീസലിന് 64 രൂപയായിരുന്നത് നിലവില്‍ 77 രൂപയായി. ഒരുദിവസത്തെ കെ എസ് ആര്‍ ടി സിയുടെ ഡീസല്‍ ഉപഭോഗം 4.65ലക്ഷം ലിറ്റര്‍ വരെയാണ്.

ഡീസല്‍ ഇനത്തില്‍ കോര്‍പ്പറേഷന് പ്രതിമാസം 18.13കോടിരൂപ ഇതുമൂലം അധികമായി ചിലവ് വരുന്നു. എന്നാല്‍ ഒരുമാസം ഗവര്‍ണ്‍മെന്റില്‍ നിന്നും ശമ്പളത്തിനും മറ്റ് എല്ലാ ചിലവുകള്‍ക്കുമായി ലഭിക്കുന്നകത് 20 കോടി രൂപ മാത്രമാണ്.

ഇത്തരത്തില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കോര്‍പ്പറേഷന്‍ കടന്നുപോകുന്ന സാഹചര്യത്തിലാണ് സര്‍വ്വീസ് ഒപ്പറേഷനില്‍ ഫലപ്രദമായ മാറ്റം വരുത്തുവാല്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിരിക്കുന്നത്.

കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഡ്യൂട്ടി സമ്പ്രദായം പുനക്രമീകിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ തന്നെ അടുത്ത യൂണിറ്റുകളിലെ ഷെഡ്യൂളുകളെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് യൂണിറ്റ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

സിംഗിള്‍ ഡ്യൂട്ടി ഷെഡ്യൂളുകള്‍ ആദ്യമാസം 8500 രൂപയെങ്കിലും വരുമാനം ഉറപ്പാക്കേണ്ടതാണെന്നും ഇല്ലാത്തപക്ഷം മേഘലാ ഓഫീസില്‍ വിവരമറിയിക്കണമെന്നും ഉത്തരവിലുണ്ട്.

Top