ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്‍മാരും, സ്ത്രീകളും നമ്മുടെ നാട്ടില്‍ അത്ര സാധാരണ കാര്യമല്ല, എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇതല്ല സ്ഥിതി. അത്തരത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന ഒരു പുരുഷന്‍ പിതാവായി മാറി, ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച പെണ്‍കുഞ്ഞിനെ ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ത്താണ് ഇദ്ദേഹം പിതാവായത്. മറ്റ് 20 കുടുംബങ്ങള്‍ വേണ്ടെന്നുവെച്ച കുഞ്ഞിനെയാണ് 41കാരനായ ലൂകാ ട്രാപാനീസ് ദത്തെടുത്തത്.
ഇറ്റലിയിലെ നേപ്പിള്‍സ് സ്വദേശിയായ ലൂകാ 13 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ആല്‍ബയെ ദത്തെടുത്തത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ജീവിതത്തിന്റെ ആഘോഷം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകവൃന്ദം തീര്‍ക്കുകയാണ്. ‘അവളെ കൈയില്‍ ആദ്യമായി എടുത്തപ്പോള്‍ സന്തോഷം കൊണ്ട് മതിമറന്നു പോയി. ഇതാണ് എന്റെ മകളെന്ന് ഒറ്റ നിമിഷത്തില്‍ തിരിച്ചറിഞ്ഞു’, ആല്‍ബയെ കണ്ട നിമിഷത്തെക്കുറിച്ച് ലൂകാ പറയുന്നു.
ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച് പിറന്നതിന്റെ പേരിലാണ് ആല്‍ബയെ അമ്മ ഉപേക്ഷിച്ചത്. സിംഗിള്‍ സ്വവര്‍ഗ്ഗപ്രേമി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂകയ്ക്ക് പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളെ മാത്രമാണ് ദത്തെടുക്കാന്‍ കഴിയുകയെന്ന് സോഷ്യല്‍ സര്‍വ്വീസുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ലൂകയ്ക്ക് ഇതൊരു പ്രശ്‌നായിരുന്നില്ല. ‘അവള്‍ എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നു. അവളുടെ പിതാവാണെന്നതില്‍ അഭിമാനമുണ്ട്. അവന്‍ എന്റെ മകളായി മാറണം’, ലൂക പറയുന്നു.
ഇറ്റാലിയന്‍ നിയമങ്ങള്‍ പ്രകാരം ഒറ്റയ്ക്ക് ജീവിക്കുന്ന സ്വവര്‍ഗ്ഗപ്രേമിയായ ഒരാള്‍ക്ക് കസ്റ്റഡി അനുവദിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ആല്‍ബയ്ക്ക് പിതാവായി അദ്ദേഹം മാറി. ഇപ്പോള്‍ തങ്ങളെക്കുറിച്ച് ഒരു പുസ്തകവും ലൂകാ പുറത്തിറക്കിയിട്ടുണ്ട്.