വീണ്ടും ആള്‍ക്കൂട്ട കൊലപാതകം ; മനോരോഗിയായ യുവതിയെ തല്ലി കൊന്നു

സിന്‍ഗ്രൊളി : ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പേ മറ്റൊരു കൊലപാതകം കൂടി. മധ്യപ്രദേശിലെ സിന്‍ഗ്രൊളിയില്‍ മനോരോഗിയായ യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്നവരാണെന്ന വാട്ട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട യുവതിയ്ക്ക് ഏകദേശം മുപ്പത് വയസ് പ്രായമുണ്ട്. ബദ്ഘട് ഗ്രാമത്തിലെ മോര്‍ബാ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ കണ്ട മാനസിക അസ്വാസ്ഥ്യമുളള യുവതിയെ പ്രദേശവാസികള്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തിലെ അംഗമെന്നാരോപിച്ച് തല്ലിക്കൊല്ലുകയും മൃതദേഹം കാനാലിലുപേക്ഷിക്കുകയുമായിരുന്നു. ജൂലൈ 19 നാണ് സംഭവം.

കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന് ആരോപിച്ച് സിന്‍ഗ്രൌളിയില്‍ ഏതാനു ദിവസങ്ങള്‍ക്ക് മുന്‍പ് വനം വകുപ്പ് ജീവനക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.

Top