സിറിയ: സിറിയന്‍ പ്രവിശ്യകളില്‍ ഭീകരര്‍ ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇഡ്ലിബ്, അലെപ്പോ പ്രവിശ്യകളിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. റഷ്യന്‍ സൈന്യമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഹായത് തെഹ്രീര്‍ അല്‍ ഷാം എന്ന സംഘടനയാണ് ഷൈല്‍ ആക്രമണം നടത്തിയത്. ജബ്ല, മാരറ്റ്‌ല ഹുര്‍മ, ദാദിക്ക്, മെല്ലജ തുടങ്ങിയ ഇടങ്ങളിലും സ്‌ഫോടനം നടന്നതായാണ് സൂചന.