സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

sister abhaya

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

കേസ് ഡയറി, എഫ്.ഐ.ആര്‍, സാക്ഷി മൊഴികള്‍ എന്നിവ സി.ബി.ഐ ഹാജരാക്കിയേക്കും. രേഖകള്‍ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കണമെന്നാണ് സിംഗിള്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്.

വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ തന്നെ ഹൈക്കോടതി നിരസിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് കേസിലെ പ്രതിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ കെ.ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇതിനൊപ്പം പരിഗണിക്കും.

Top