കോട്ടയം:സിസ്റ്റര്‍ അഭയയുടെ മരണത്തിന് 24 വര്‍ഷം പൂര്‍ത്തിയാകുന്നു. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ സി. അഭയയെ കണ്ടത്തെിയത്. അഭയയുടേത് ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും രണ്ടഭിപ്രായം ഉണ്ടായതോടെയാണ് വിവാദങ്ങള്‍ക്ക് ചൂട് പിടിച്ചത്.
മരണം ആത്മഹത്യയാണെന്ന ലോക്കല്‍ പൊലീസ് നിഗമനത്തിലത്തെിയോടെ അന്നത്തെ കോട്ടയം നഗരസഭാ ചെയര്‍മാന്‍ പി.സി. ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും ജോമോന്‍ പുത്തന്‍പുരക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്.
പിന്നീട് 1993 മാര്‍ച്ച് 29ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. തെളിവില്‌ളെന്ന കാരണത്താല്‍ പ്രതികളെ കണ്ടത്തൊന്‍ സാധിക്കില്‌ളെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സി.ബി.ഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു.
വീണ്ടും നടത്തിയ അന്വേഷണത്തില്‍ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ 2008ല്‍ നവംബര്‍ 18ന് സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതിനിടെ സി.ബി.ഐ ചോദ്യംചെയ്ത മുന്‍ അന്വേഷണ ഉദ്യാഗസ്ഥന്‍ വി.വി. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 2009 ജൂലൈ 17ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ നല്‍കിയ കുറ്റപത്രപ്രകാരം വിചാരണ നേരിടുകയാണ് പ്രതികള്‍. സി.ബി.ഐയുടെ കുറ്റപത്രം തള്ളണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിള്‍ നല്‍കിയ ഹരജിയും കോടതി തള്ളിയിരുന്നു. തെളിവ് നശിപ്പിച്ചവരെ പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഏപ്രില്‍ 25ന് കോടതി വിധി പറയും. 23 വര്‍ഷം അന്വേഷണം നടത്തിയ കൊലക്കേസ് സി.ബി.ഐയുടെ ചരിത്രത്തില്‍ ആദ്യത്തേതാണെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍പറഞ്ഞു.