ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ഇമല്‍ഡ

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ഇമല്‍ഡയ്ക്ക് ഭീഷണി. രാഷ്ട്രീയ സമരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് ഉന്നത പുരോഹിതന്‍ ചോദിച്ചെന്നും എന്തൊക്കെ സംഭവിച്ചാലും അവസാന നിമിഷം വരെ നീതിക്കായി പോരാടുമെന്നും ഇമല്‍ഡ പറഞ്ഞു.

അതേസമയം, കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരെ സഭാ നടപടിയെടുത്തു. മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെതിരെയാണ് നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. കത്തോലിക്കാ സഭയുടെ അഭ്യാര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. സഭാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ആണ് നടപടിയെടുത്തത്.

Top