ഒമര്‍ അബ്ദുള്ളയുടെ അറസ്റ്റ് ഭരണഘടനാപരമായ അവകാശ ലംഘനം: സഹോദരി

ന്യൂഡല്‍ഹി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതു ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുല്ല പൈലറ്റ് സുപ്രീം കോടതിയെ സമീപിച്ചു.ഒമറിനെ ഉടന്‍ മോചിപ്പിക്കണമെന്നും സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സഹോദരന്റെ അറസ്റ്റ് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും, രാഷ്ട്രീയ എതിരാളികളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സാറാ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന 370-ാം അനുഛേദം റദ്ദാക്കിയത്. അതിന്റെ തലേദിവസമാണ് മുതല്‍ ഒമര്‍ അബ്ദുള്ള, പിതാവ് ഫറൂഖ് അബ്ദുള്ള ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെയെല്ലാം കരുതല്‍ തടങ്കലിലാക്കിയത്.മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ ആറ് മാസത്തോളമായി വീട്ടു തടങ്കലിലാണ്.

Top