സഹോദരി പണം തിരികെ നല്‍കി; പരാതി പിന്‍വലിക്കാമെന്ന് രാജപ്പന്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന്റെ അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ച പണം തിരികെ നല്‍കി സഹോദരി വിലാസിനി. പണം തിരിച്ചു കിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്നു രാജപ്പന്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സഹോദരിക്കു വേണ്ടി ബന്ധു ബാങ്കില്‍ എത്തി പണം തിരികെ നിക്ഷേപിച്ചത്.

രാജപ്പന്റെ അക്കൗണ്ടില്‍ നിന്നു സഹോദരി പിന്‍വലിച്ച 5.08 ലക്ഷം രൂപയും എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ 20,000 രൂപയും ഉള്‍പ്പെടെ 5.28 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. കേസുമായി രാജപ്പന്‍ മുന്നോട്ടു പോകുന്നില്ലെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ വിവരം കോടതിയെ ധരിപ്പിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

 

Top