ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് മല്‍സരിക്കേണ്ടതില്ലെന്ന് പിബി തീരുമാനം.
തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന് ബംഗാള്‍ ഘടകം സിസിയില്‍ ആവശ്യപ്പെടും.
രാജ്യസഭയിലേക്ക് ഒരാള്‍ പരമാവധി രണ്ടുതവണ അംഗമായാല്‍ മതിയെന്ന പാര്‍ട്ടി കീഴ്വഴക്കം യച്ചൂരിക്കായി ഭേദഗതി ചെയ്യേണ്ടെന്നാണു പിബിയിലെ ഭൂരിപക്ഷ നിലപാട്. യച്ചൂരിയും അതിനോടു യോജിക്കുന്നു.
എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെ ജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കില്‍ 2020നുശേഷം പാര്‍ട്ടിക്കു ബംഗാളില്‍ നിന്നു രാജ്യസഭയില്‍ അംഗങ്ങളില്ലാത്ത സ്ഥിതിയാകുമെന്നാണു ബംഗാള്‍ പക്ഷത്തിന്റെ നിലപാട്.