യെച്ചൂരി രാജ്യസഭയിലേക്കു മത്സരിക്കേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി രാജ്യസഭയിലേക്കു മത്സരിക്കില്ല.

ഇതു സംബന്ധിച്ച് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ബംഗാള്‍ ഘടകമാണ് കത്തുനല്‍കിയത്. ഈ വിഷയം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളുകയായിരുന്നു.

യെച്ചൂരി വീണ്ടും മത്സരിക്കണമെന്ന ആവശ്യം പോളിറ്റ് ബ്യൂറോ യോഗം തള്ളിയെങ്കിലും വിഷയം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ ബംഗാള്‍ ഘടകം ഉറച്ചുനിന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്. യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു.

യെച്ചൂരിയുടെ രാജ്യസഭാ കാലാവധി അടുത്ത മാസം 18നാണ് അവസാനിക്കുന്നത്. നിലവിലെ കക്ഷി നിലയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മാത്രമേ യെച്ചൂരിക്കു വിജയിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ വിജയിക്കുന്നത് അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്.

Top