ന്യൂഡല്‍ഹി: ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിനെതിരെയായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം.
വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്‍ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നതെന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.
എന്‍പിആറുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ ഈ പരാമര്‍ശം. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍പിആറും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Is the Home Ministry saying that it has repealed the Citizenship Rules 2003 which explicitly state that NPR will lead to NRC? If not, why this telling of half truths and misleading 'clarifications'? https://t.co/PF1IlL6iry
— Sitaram Yechury (@SitaramYechury) January 2, 2020