ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അതേ വാര്‍ത്താ സമ്മേളനത്തില്‍ വച്ച് തന്നെ മലക്കംമറിഞ്ഞ് നിലപാട് മാറ്റി. സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നായിരുന്നു യെച്ചൂരിയുടെ ആദ്യ പരാമര്‍ശം. എന്നാല്‍ തൊട്ടുപിന്നാലെ ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് യെച്ചൂരി തിരുത്തി.
നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിയ്ക്കെതിരായി കണ്ണൂര്‍ കീഴാറ്റൂരില്‍ നടക്കുന്ന വയല്‍ക്കിളികള്‍ സമരം സര്‍ക്കാരും പാര്‍ട്ടി സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്ത് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.