ന്യൂഡല്‍ഹി : എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ല, അവ ഒട്ടും കൃത്യതയോടെ പുറത്തുവരുന്നില്ലന്നും സീതാറാം യെച്ചൂരി. വികസിത രാജ്യമായ ഓസ്‌ട്രേലിയയില്‍ പോലും ഇന്ന് നമ്മള്‍ കണ്ടതാണ്. വികസിത രാജ്യങ്ങളിലെ യഥാര്‍ത്ഥ ഫലം എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതില്‍നിന്ന് തികച്ചും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയം എന്നും യെച്ചൂരി പറഞ്ഞു.2004 നും 2014 നുമിടയില്‍ ഇടതുപക്ഷത്തിന്റെ സീറ്റുകള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നു. എന്നാല്‍ ഈ വര്‍ഷം, തങ്ങളുടെ ഏക ലക്ഷ്യം ഞങ്ങളുടെ എണ്ണം കൂട്ടുക എന്നതാണ്. മെയ് 23 ന് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും യെച്ചൂരി അറിയിച്ചു.
പശ്ചിമബംഗാളില്‍ പ്രത്യേകിച്ച്, ആറു മണ്ഡലങ്ങളില്‍, വലിയ തോതിലുള്ള അക്രമങ്ങളും വന്‍കിട കൃത്രിമവുമായിരുന്നു ഇലക്ഷനില്‍ കാണാന്‍ കഴിഞ്ഞത് . വോട്ടര്‍മാരെ അവരുടെ വോട്ടുകളില്‍ നിന്ന് തടയുകയായിരുന്നു. പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ അത് വലിയ വ്യത്യാസമാകുമായിരുന്നു. ത്രിപുരയിലും ബംഗാളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലന്നും യെച്ചൂരി വ്യക്തമാക്കി.