ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണ തേടുന്നതില്‍ സിപിഐഎമ്മില്‍ ഭിന്നത. നീക്കം ആത്മഹത്യാപരമെന്ന് സിപിഐഎം കേന്ദ്രനേതൃത്വത്തില്‍ ഒരുവിഭാഗം ചൂണ്ടിക്കാട്ടി.
രണ്ടുതവണയില്‍ക്കൂടുതല്‍ സീറ്റ് നല്‍കേണ്ടെന്ന മാനദണ്ഡവും തടസമായി ഉയര്‍ത്തിക്കാട്ടി. യെച്ചൂരിയെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. പിന്തുണതേടി യെച്ചൂരി രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു.
അതേസമയം സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാ എംപിയാക്കുന്നതിനെതിരാണ്. രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭ എംപി സ്ഥാനം വഹിക്കരുതെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നവര്‍ എംപിയാകരുതെന്നും സിപിഎമ്മിന്റെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ എംപിയായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാനായത്.
ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് യെച്ചൂരി. ഓഗസ്റ്റില്‍ യച്ചൂരിയുടെ രാജ്യസഭാ കാലാവധി അവസാനിക്കും