യുജിസിയെ ഇല്ലാതാക്കുന്നത് വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാന്‍ ; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനെ പിരിച്ചുവിട്ട് പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിച്ചുകൊണ്ടുള്ള കരട് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഉന്നത വിദ്യാഭ്യാസ സമിതിയുടെ കരട് ബില്ലിനെതിരെ സി പി ഐ എം പ്രധാനമന്ത്രിയ്ക്കും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറിനും കത്തയച്ചു. യു ജി സി യെ ഇല്ലാതാക്കുന്നത് വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാന്‍ വേണ്ടിയാണെന്നും യെച്ചൂരി അറിയിച്ചു.

യു ജി സി യെ ഇല്ലാതാക്കുന്നത് വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാനും പാര്‍ശ്വവത്കരിക്കാനും വേണ്ടിയാണെന്നും യെച്ചൂരി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യസമിതി രൂപീകരിക്കുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതിലൂടെ ഹിന്ദുത്വ അജണ്ടകളെ വിദ്യാഭ്യാസ മേഖലയിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

സര്‍വ്വകലാശാല ധനസഹായ കമീഷന്‍ നിര്‍ത്തലാക്കി പകരം ഉന്നത വിദ്യാഭ്യാസ കമീഷന്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായി എതിര്‍ക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

Top