ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രദേശിക സഖ്യങ്ങളാണ് പ്രായോഗികമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ സമാജ്വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ല. ബി.ജെ.പിയെ തോല്പിക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാര്‍ട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണ്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും യെച്ചൂരി വ്യക്തമാക്കി. മൂന്ന് ദിവസമായി ഹൈദരാബാദില്‍ നടന്ന നടന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനം ഇന്നലെ അവസാനിച്ചു.