ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്കും അവരുടെ ജീവനോപാധികൾക്കും കഷ്ടപ്പെട്ട് നേടിയ സ്വാതന്ത്ര്യത്തിനും നേരെ ബിജെപി നടത്തുന്ന കടന്നാക്രമണങ്ങളെ ‘ഇന്ത്യ’ ചെറുത്തുതോൽപിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
സമത്വം, സ്വാതന്ത്ര്യം, സാമൂഹ്യ നീതി, സാഹോദര്യം എന്നിവയാണ് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ. ‘‘ഇന്ത്യ അതായത് ഭാരത്’’ എന്നതാണ് ഭരണഘടനയുടെ ആദ്യ വരി. ഇന്ത്യയും അതിന്റെ ജനങ്ങളും വിജയം നേടും. വി ഫോർ ഇന്ത്യ–-സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്‌തു.
INDIA will push back the assault on its people by the BJP, on their livelihoods, their sense of belonging and hard-earned freedoms. Equality, Liberty, Social Justice and Fraternity is the bedrock of INDIA.
— Sitaram Yechury (@SitaramYechury) July 18, 2023